Monday, May 28, 2012

ആത്മ സഖീ നീയെനിക്ക്

പൂമര താളിതളില്‍ സാന്ദ്രമായി 
ചിതറിവീഴും മഴനീര്‍ കണം നീ  
അക്ഷയ സുന്ദര കല്പിതഭാവം 
രാഗസുന്ദര പുളകമീ  കേളി 

നാളിതുവരെ കണ്ടതീ രംഗം 
ഇന്നിതാ പുളകമായി ലോലമായി മിഴികളില്‍ 
മനതാരില്‍ വിരിയുന്ന പൂവിതള്‍ തുല്യം  
ശാന്ത നിര്‍വിതം  ദേഹിമനമപ്പോള്‍ 

അര്‍ക്കന്‍റെ വേനലിന്‍ രൌദ്രമാംഭാവത്തില്‍  
അലിഞ്ഞുപോയിടാമീ ലാവണ്യഭാവം   
എന്നാലും എന്‍ ഉള്‍മുകുളമതില്‍ എന്നും  
മൊട്ടിടും പുതു ജീവനമന്ത്രമതില്‍ സഖിനീയും

ഇനിയും നീ അറിയുന്നില്ലെന്‍ മനം, അതിന്‍ തേങ്ങല്‍ 
അറിഞ്ഞുമാത്രം പിരിയുന്നുനിന്നെ  
എണ്ണുന്നുഞാന്നെന്‍ മിച്ചദിനരാവുകള്‍
അറിയേണ്ടതില്ല നീന്‍  മിഴികള്‍ നിറയുവാന്‍ 

ആശിച്ചു ഞാന്‍ നിന്‍റെ സ്നേഹാനിറ സാമീപ്യം 
മോഹിച്ചതെല്ലാം സ്വന്പമായി മാറവേ 
ആ സ്വപ്നങ്ങളെല്ലാം തീക്കനലാകവെ 
വിടചൊല്ലുന്നു ഞാന്‍ നിറവേദനയോടെ.