Tuesday, July 10, 2012

ആശിച്ച മോഹങ്ങള്‍


മുകിലിന്‍ മണ്‍ തിരയില്‍  
മോഹത്തിന്‍ തിരിനാളം തെളിയുന്നു
കനവില്‍ കല്‍പ്പടവില്‍ 
പതിഞെന്‍ പാദങ്ങലേറെയും മുന്‍പില്‍     

തിരയില്‍ തിരയലയില്‍ 
ചിതറി മഴവില്‍ കണം കണമായി
വിണ്ണിന്‍ സൂര്യ പ്രഭായെത്തി മണ്ണില്‍ 
പടര്‍ന്നു നിലാ ചന്ദ്രന്‍ വിണ്ണിലും  

കുളിരില്‍ നനുത്ത മന്ദ മാരുതന്‍  
പടര്‍ന്നു മനവും ദേഹിയും നിറഞ്ഞ്
കൊതിച്ചു ഞാന്‍ നിന്‍ ആലിഗനത്തില്‍ അലിയുവാന്‍    
തുളുമ്പും പ്രേമ കല്പത്തിലുയരാന്‍

എന്‍ പ്രേമ ഹംസമായി മാറാന്‍ 
മുകിലും കുളിര്‍മാരിയും തെന്നലും  
അലയും അലയിലകളും മാരിവില്ലും
വിണ്ണും കാറ്റിന്‍ സുഗന്ധവും ഈണവും 

എത്തി ഞാന്‍  ഒടുവില്‍  നിന്നരികില്‍ 
അലയില കരയോടലിയും ആശപോള്‍
എത്തി ഞാന്‍ നിന്നരികില്‍ പതഞ്ഞലിയാന്‍ 
പതിഞ്ഞില്ല ഞാന്‍ നിന്‍ മിഴിയിണകളില്‍ 

കണ്ടു  ഞാന്‍ നിന്‍ മിഴിയിതളില്‍ പരിഭ്രമം
മോഹിച്ചതും കാത്തു നീ ആ പടിവാതിലില്‍
അന്ന് ഞാന്‍ അറിഞ്ഞതു നിന്‍ കാത്തിരിപ്പിന്‍ രൂപമത്
എന്റേതല്ല അത് ഞാന്നല്ല മറ്റാരെയോ 

അറിഞ്ഞില്ല നീ എന്‍ പ്രണയഭാവം
അറിയിച്ചതില്ല ഞാന്‍ പ്രാണനിന്‍ നൊമ്പരം
നിറയുന്നു നിന്‍ ചിരിയും കൊഞ്ചലും 
പോയിപോയ കാലത്തെ ഓര്‍മതന്‍ കളിയരങ്ങില്‍

ആയതിന്‍ തേങ്ങലിന്‍ വിങ്ങുന്ന ഓര്‍മയില്‍
പോകുന്നു ഞാനിന്നു മൌനമായി മൌനിയായി
ദിനരാത്രമെത്രയോ ദിക്കുകള്‍ എങ്ങോട്ടോ
ജീവിത യാത്രയില്‍ മോഹങ്ങള്‍ എവിടെയോ.....‍ 



No comments:

Post a Comment