Wednesday, July 11, 2012

നീ അറിയുന്നുവോ?


മഞ്ഞു മൂടിയ താഴ്വരയില്കൂടി ഞാന്ഏകനായി ഒരുപാടലഞ്ഞു...ഞാന്തെടിയതിനെയും എന്നെ തേടിയതിനെയും കണ്ടെത്താന്എനിക്ക് കഴിഞ്ഞില്ല.
നീലിമ ചൂടിയ ആകാശ ചുവടില്ഞാന്കാത്തിരുന്നു...ആരും എന്നെ തേടി വന്നില്ല.
ചുവപ്പ് നിറഞ്ഞ സന്ധ്യകളിലും, പക്ഷിലതാദികള്സംഗീതം മുഴകി വന്ന രാവുകളിലും ഞാന്അലഞ്ഞു....
ഇരുള് മൂടിയ അറകളും, ആല്മര ചുവട്ടിലും ഞാന്നോക്കി...
പച്ച വിരിച്ച പാടത്തും, ഇടനാഴിയിലൂടെ പതിക്കുന്ന സൂര്യ നാളത്തിലും ഞാന് പ്രതീക്ഷ അര്പ്പിച്ചു...
ഇടവഴികള്, അകത്തളങ്ങള്, നിലാക്കായല്‍....
ഇല്ല ഒരിടത്തും ഞാന്കണ്ടില്ല....കാരണം ഞാന്അന്വേഷിച്ചത് നിന്നെ ആണ്.
നാളെയുടെ തിരശീല നീക്കി എന്തുന്ന എന്റെ പ്രിയ സുന്ദരി...
എന്നാണ് നീ? എവിടെ ആണ് നീ?
നീ കാണുന്നുവോ കടല്തീരം..എനിക്ക് എന്തെനില്ലാത്ത ആവേശം ആണ് ഓരോ തിരയും കാണുമ്പോള്,
അത് നിന്നില്അലിയാന്ഉള്ള എന്റെ പ്രണയ വികാരത്തെ ത്വരിതപെടുത്തുന്നു...
ഓരോതിരയും കരയും..ഒഹ്!!! അതെത്ര സുന്ദരം?
ഓരോ തവണയും തിര കരയെ പുല്കുമ്പോള് പ്രപഞ്ചം അതിനെ അടര്ത്തി മാറ്റും..എങ്കിലും തിര തളരില്ല...കര അകലുന്നതും ഇല്ല...
ലഭിക്കുന്ന ഓരോ നിമിഷവും അവര് പതഞ്ഞു  നുരഞ്ഞു അലിഞ്ഞലിഞ്ഞു....
പകലും രാവും, ദിനരാത്രങ്ങളെ വേര്തിരിക്കുന്ന രണ്ടു പ്രപന്ജ സത്യം,
രാവിന്റെ വരവും കാത്തു നില്ക്കുന്ന പകല്‍...അവന്റെ വരവില്സ്വയം അണിഞ്ഞൊരുങ്ങി സന്ധ്യ വരുമ്പോള്, ആകാശം വര്ണ്ണം വിതറുന്നതും, പക്ഷികള് സംഗീതം മൂളുന്നതും നീ കേള്ക്കുന്നുവോ?
ഇരുളില്ഒരു തിരി നാളം തെളിയുന്നത് ഞാന്കണ്ടു,
ഏകാന്തതയില്ഭീതിപടര്ത്തി വികലമായിരുന്ന ഇരുളിനെ ചെറിയ തിരിനാളം എന്ത് പെട്ടന്നാണ് അക്ഷയ സൌന്ദര്യം വിതറി മുക്തനാകിയത്.....?
ഞാന്പാടുന്ന പാട്ടിലും കാണുന്ന കാഴ്ചയും പ്രണയം ആണ്...
ഞാന്കേള്ക്കുന്ന രാഗവും, കൊതിക്കുന്ന മനസ്സിലും നീയാണ്...

No comments:

Post a Comment