Wednesday, December 19, 2012

ഹര്‍ഷോണ്മാദങ്ങള്‍ ‍

കാര്‍മുകില്‍ ആയി വന്നു തണുത്തു കുതിര്‍ന്നു പെയ്തിറങ്ങുന്ന മുകില് പോലെ 
വീണ്ടും നിന്നില്‍ പെയ്തിറങ്ങാന്‍ വെറുതെ ഒരു ആഗ്രഹം
ഇണക്കവും,പിണക്കവും ഒത്തുചേര്‍ന്നു തുഴഞ്ഞ ആ തോണിയില്‍ വീണ്ടും ഒന്നിച്ചലിഞ്ഞു
തിരതല്ലുന്ന ജീവിതമാം ആഴിയില്‍ ഒഴുകാന്‍ കൊതിക്കുന്നിനെന്‍ മനം
വിരഹം നല്‍കിയ തീവ്രമാം പ്രണയത്തിന്‍ നെറുകയില്‍ നിന്നെ വാരിപുണര്‍ന്നു
ഹൃദയവീണ മീട്ടുന്ന ശ്രുതിയില്‍ അലിഞ്ഞിറങ്ങാന്‍ 
ആവതില്ലിനി മറക്കുവാന്‍.....പ്രാണനിലലിഞ്ഞുപോയി അത്രമേല്‍ എന്നില്‍ നീ.
നുരഞ്ഞിറങ്ങി പതഞ്ഞു പൊങ്ങിയ സ്നേഹവും ഓര്‍മമയും ഇന്ന്
നൊമ്പരത്തിന്‍ ലഹരിയായി സിരകളില്‍ ഒഴുകവെ
തേടുന്നു ഞാന്‍ ഈ കദനത്തിന്‍ ഹെതുവാം സത്യത്തെ
കാലം കല്പിച്ച മാറ്റത്തിന്‍ ചിലമ്പൊളിയില്‍ അകലാന്‍ ശ്രേമിച്ചത് ഞാനോ? നീയോ?
പചമാറാപ്പ് വിരിച്ച പാടത്തിന്‍ വരമ്പിലും ചക്രവാളത്തിന്‍ മകുടമാം വാനിലും 
കാലത്തിന്‍ കൈയൊപ്പ്‌ ചാര്‍ത്തിയ ഋതു ഭേദങ്ങളില്‍ ഒക്കിലും 
തേടി ഞാന്‍ നിന്‍ വരവിന്‍,എന്‍ പ്രണയത്തിന്‍ കാലൊച്ച
ദിശതെറ്റി പതറുന്നു,അലയുന്നു എന്‍മനം
 കാലമതില്‍ നീ തന്ന വൈഡൂര്യ തുല്യമായോരോര്‍മയില്‍ 
തിരിച്ചുവേണം എനിക്കാ സൌരഭ്യ കണങ്ങള്‍
നിന്‍ നെറുകില്‍ ചുംബന വര്‍ഷമതണിയാന്‍.

1 comment:

  1. "ഇന്ന്" മുതലെന്തു പറ്റി ?
    സിരകളിൽ കയറിയതു പണി പറ്റിച്ചെന്നു തോന്നുന്നു.

    ReplyDelete